ddd

നെയ്യാറ്റിൻകര: എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയൻ രാമപുരം ശാഖ പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും യൂണിയൻ പ്രസിഡന്റ് കെ.വി. സൂരജ് കുമാർ ഉദ്ഘാടനം ചെയ്‌തു. ശാഖ പ്രസിഡന്റ് അഡ്വ. എസ്. ഉണ്ണിക്കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്നയോഗത്തിൽ യൂണിയൻ സെക്രട്ടറി ആവണി ബി. ശ്രീകണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. ശാഖാസെക്രട്ടറി വിവേകാനന്ദൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് കിരൺ ചന്ദ്രൻ, യോഗം ഡയറക്ടർ ബോർഡംഗം സി.കെ. സുരേഷ് കുമാർ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഉഷാ ശിശുപാലൻ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ഭരണസമിതി തിരഞ്ഞെടുപ്പിൽ അഡ്വ. എസ്. ഉണ്ണിക്കൃഷ്ണൻ (പ്രസിഡന്റ്), സനിൽ കുമാർ (വൈസ് പ്രസിഡന്റ്), എൽ. വിജയകുമാർ (സെക്രട്ടറി), ഷിനു (യൂണിയൻ പ്രതിനിധി), സനൽ കുമാർ, ശാന്തകുമാർ, സുരേന്ദ്രൻ, വിവേകാനന്ദൻ, എ. ഗണേഷ്, സജി കുമാർ, സുധർമ്മ (എക്‌സിക്യുട്ടീവ് കമ്മറ്റിഅംഗങ്ങൾ), പ്രിയാ ഫ്രെഡി, അശോകൻ, ഹരീഷ് (പഞ്ചായത്ത് കമ്മറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.