world-cup-news
world cup news

മാഞ്ചസ്റ്റർ : ബാറ്റിംഗിലെ വേഗക്കുറവിന്റെ പേരിൽ വിമർശനങ്ങൾ നേരിടുന്ന മഹേന്ദ്ര സിംഗ് ധോണി ഇന്നലെ 38-ാം പിറന്നാൾ ആഘോഷിച്ചു. ഹോട്ടലിൽ കേക്കുമുറിക്കലിന് ടീമംഗങ്ങൾക്കൊപ്പം ധോണിയുടെ ഭാര്യ സാക്ഷിയും മകൾ സിവയുമുണ്ടായിരുന്നു. ഇന്ത്യൻ ടീമിലെ ഏറ്റവും പരിചയ സമ്പന്നനായ ധോണി ഇൗ ലോകകപ്പിന് ശേഷം വിരമിക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. എന്നാൽ ഇതേക്കുറിച്ച് വ്യക്തമായി പ്രതികരിക്കാൻ ധോണി ഇതേവരെ തയ്യാറായിട്ടില്ല.

രോഹിത് വിരാടിനരികെ

ലണ്ടൻ : ഐ.സി.സി ഏകദിന റാങ്കിംഗിൽ രോഹിത് ശർമ്മ ഒന്നാംസ്ഥാനത്തുള്ള ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലിക്ക് തൊട്ടരികിൽ. കൊഹ്‌ലിക്ക് 891 റാങ്കിംഗ് പോയിന്റുകളും രണ്ടാംസ്ഥാനത്തുള്ള രോഹിതിന് 885 റാങ്കിംഗ് പോയിന്റുകളുമാണുള്ളത്. പാകിസ്ഥാന്റെ ബാബർ അസമാണ് മൂന്നാംസ്ഥാനത്ത്.

ഖ്വാജയ്ക്ക് പരിക്ക്,

വേഡ് ടീമിൽ

മാഞ്ചസ്റ്റർ : ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ ആസ്ട്രേലിയൻ ബാറ്റ്സ്‌മാൻ ഉസ്‌മാൻ ഖ്വാജയ്ക്ക് സെമിഫൈനലിൽ കളിക്കാനാവില്ല. പകരക്കാരനായി മാത്യുവേഡിനെ 15 അംഗ ടീമിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.