ബാംഗ്ളൂർ:കർണാടകത്തിൽ രാജിസമർപ്പിച്ച എം. എൽ.എമാരുടെ കാര്യത്തിൽ സ്പീക്കർ നാളെ തീരുമാനം എടുക്കും. അതിനുമുമ്പ് പരിഹാരത്തിനാണ് കോൺഗ്രസ് ശ്രമം. കോൺഗ്രസിന്റെ വാഗ്ദാനങ്ങളിൽ എം.എൽ.മാർ വീഴാതിരിക്കാനുള്ള മറുതന്ത്രമാണ് ബി.ജെ.പി പയറ്റുന്നത്. സ്പീക്കർ എം.എൽ.എമാരുടെ രാജി സ്വീകരിച്ചാൽ കോൺഗ്രസിന് കാര്യങ്ങൾ കൈവിട്ടു പോകും.
അതൃപ്തിയുമായി രാഹുൽ
വിമത നീക്കം മുൻകൂട്ടി കാണുന്നതിൽ കർണാടക കോൺഗ്രസ് നേതൃത്വം പരാജയപ്പെട്ടെന്നാണ് രാഹുലിന്റെ പക്ഷം. രാഹുൽ അതൃപ്തി അറിയിച്ചെന്നാണ് സൂചന.
കക്ഷിനില
224അംഗ സഭയിൽ കോൺഗ്രസിനും ദളിനും കൂടി 118 അംഗങ്ങളാണുണ്ടായിരുന്നത്. ( ബി. എസ്. ബി ഒന്നും ഒരു സ്വതന്ത്രനും ഉൾപ്പെട ). അപ്പോൾ കേവല ഭൂരിപക്ഷം 113 ആയിരുന്നു. എം. എൽ.എമാരുടെ രാജിയോടെ കോൺ. - ദൾ സഖ്യം 106 പേരായി കുറഞ്ഞു. കേവല ഭൂരിപക്ഷം 105 ആയും കുറഞ്ഞു. ബി. ജെ. പിക്ക് 105 പേരുണ്ട്.