koun

കിളിമാനൂർ:കർഷകസംഘം കിളിമാനൂർ ഏരിയാകമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പുളിമാത്ത് ആരംഭിച്ച കൂൺ കൃഷിയൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം കർഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. എസ്.ജയചന്ദ്രൻ നിർവഹിച്ചു.കർഷകസംഘം കിളിമാനൂർ ഏരിയാ വനിതാ സബ് കമ്മറ്റി ചെയർമാൻ അജിതകുമാരി അദ്ധ്യക്ഷത വഹിച്ചു.പുളിമാത്ത് പഞ്ചായത്തിലെ ഏഴാംവാർഡിൽ ഐശ്വര്യ എന്ന പേരിലാണ് കൂൺ കൃഷി യൂണിറ്റ് ആരംഭിച്ചത്.കൃഷി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെയാണ് യൂണിറ്റ് പ്രവർത്തനം.കർഷകസംഘം ഏരിയാ കമ്മറ്റിയംഗങ്ങളായ ജയേന്ദ്രകുമാർ, ജയരാജ്, ബിജിമോൾ തുടങ്ങിയവർ സംസാരിച്ചു.