പ്രാക്ടിക്കൽ
വിദൂര വിദ്യാഭ്യാസ വിഭാഗം 2019 10, 11 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ ബി.എൽ.ഐ.എസ്.സി പ്രാക്ടിക്കൽ യഥാക്രമം 29, 30 തീയതികളിലേക്ക് മാറ്റി.
സ്‌പോട്ട് അഡ്മിഷൻ
സർവകലാശാലയുടെ കീഴിലുളള അഫിലിയേറ്റഡ് ഗവൺമെന്റ്/എയ്ഡഡ്/സ്വാശ്രയ ട്രെയിനിംഗ് കോളേജുകളിലേക്ക് എം.എഡ് സ്‌പോട്ട് അഡ്മിഷൻ 10 ന് അതത് കോളേജുകളിൽ നടത്തും.
പരീക്ഷാഫലം
എട്ടാം സെമസ്റ്റർ ബി.ടെക് ബിരുദം (2013 സ്‌കീം) ഡിസംബർ 2018 സപ്ലിമെന്ററി പരീക്ഷയുടെ മെക്കാനിക്കൽ, പ്രൊഡക്‌ഷൻ, ആട്ടോമൊബൈൽ, ഇൻഡസ്ട്രിയൽ, ബയോടെക്, എയറോനോട്ടിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ്, ഇലക്‌ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, അപ്ലൈഡ് എൻജിനിയറിംഗ് ബ്രാഞ്ചുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി 18 വരെ അപേക്ഷിക്കാം. കരട് മാർക്ക്ലിസ്റ്റ് വെബ്‌സൈറ്റിൽ.
സീറ്റ് ഒഴിവ്
കാര്യവട്ടം കാമ്പസിൽ ഹിസ്റ്ററി പഠനവകുപ്പിൽ ഒന്നാം വർഷ എം.എ ഹിസ്റ്ററി (സി.എസ്.എസ്.) 2019-20 പ്രോഗാമിൽ എസ്.സി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. അർഹരായിട്ടുള്ളവർ അസൽ രേഖകളുമായി 12ന് രാവിലെ 10 മണിക്ക് ഡിപ്പാർട്ട്‌മെന്റ് ഓഫീസിൽ ഹാജരാകണം.വിശദവിവരങ്ങൾക്ക്: 0471-2308839, 09446533386