kanam-rajendran

തിരുവനന്തപുരം: വൈദ്യുതി നിരക്ക് ഉയർത്തിയത് സർക്കാരല്ലെന്നും റെഗുലേറ്ററി കമ്മിഷനാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. വില വർദ്ധനയെ ന്യായീകരിക്കുന്നില്ല. അഞ്ച് വർഷത്തേക്ക് ഒരു സാധനത്തിനും വില കൂടില്ലെന്ന് എൽ.ഡി.എഫ് പറഞ്ഞിട്ടില്ല. ബി.ജെ.പി ഭരിക്കുന്ന ഒരു രാജ്യത്ത് ഒരാൾക്കും ഇങ്ങനെ പറയാനാകില്ല. സബ്സിഡി നൽകുന്ന 13 ഉത്പന്നങ്ങൾക്ക് സിവിൽ സപ്ളൈസ് കോർപറേഷനിൽ വില കൂട്ടില്ലെന്നാണ് എൽ.ഡി.എഫ് പറഞ്ഞതെന്നും കാനം വിശദീകരിച്ചു.