psc

തിരുവനന്തപുരം: ഏഴ് തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിനും തിരുവനന്തപുരം ഗവ.ആയുർവേദ കോളേജിൽ റെക്കോർഡ് അസിസ്റ്റന്റ് (എൻ.സി.എ. ഈഴവ/തിയ്യ/ബില്ലവ) തസ്തികയിലേക്ക് തസ്തികയിലേക്ക് അഭിമുഖം നടത്തുന്നതിനും പി.എസ്.സി യോഗം തീരുമാനിച്ചു. കേരള പബ്ലിക് സർവീസ് കമ്മിഷനിൽ സിസ്റ്റം അനലിസ്റ്റ്/സീനിയർ പ്രോഗ്രാമർ, ഭൂജല വകുപ്പിൽ കെമിക്കൽ അസിസ്റ്റന്റ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ബയോകെമിസ്ട്രി (ഒന്നാം എൻ.സി.എ.എൽ.സി./എ.ഐ., മുസ്ലിം, ഒ.ബി.സി., പട്ടികജാതിക്കാർ മാത്രം), അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫോറൻസിക് മെഡിസിൻ (ഒന്നാം എൻ.സി.എവിശ്വകർമ്മ, ഹിന്ദു നാടാർ), അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിയോളജി (ഒന്നാം എൻ.സി.എ. പട്ടികജാതിക്കാർ മാത്രം, എൽ.സി./എ.ഐ.), അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫാർമക്കോളജി (ഒന്നാം എൻ.സി.എ പട്ടിക ജാതിക്കാർ മാത്രം), അസിസ്റ്റന്റ് പ്രൊഫസർ ഇൻ മൈക്രോബയോളജി (ഒന്നാം എൻ.സി.എ. ഒ.ബി.സി) തസ്കികകളിലേക്കാണ് ചുരുക്കപ്പട്ടികകൾ പ്രസിദ്ധീകരിക്കുക.