vs-sivakumar

തിരുവനന്തപുരം : പാവപ്പെട്ട രോഗികളെ സഹായിക്കാൻ യു.ഡി.എഫ് സർക്കാർ നടപ്പാക്കിയ കാരുണ്യ ചികിത്സാപദ്ധതി നിറുത്തലാക്കിയത് മനുഷ്യത്വരഹിതമാണെന്ന് മുൻ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാർ എം.എൽ.എ പ്രസ്താവനയിൽ പറഞ്ഞു.

ആർ.സി.സി, മലബാർ കാൻസർ സെന്റർ, ശ്രീചിത്ര തുടങ്ങിയ ആശുപത്രികളിലെത്തുന്ന ലക്ഷക്കണക്കിന് നിർദ്ധന രോഗികൾക്ക് ജീവിതത്തിലേക്കുള്ള പടിവാതിലായിരുന്നു പദ്ധതി.

ആർ.എസ്.ബി.വൈ, ചിസ് പ്ലസ് പദ്ധതികളിൽ അംഗങ്ങളല്ലാത്തവർ സൗജന്യ ചികിത്സാ പദ്ധതിയിൽ നിന്ന് പുറത്തായതോടെ കടുത്ത ദുരിതത്തിലായിരിക്കുകയാണ്. 'കാരുണ്യ" നിറുത്തിയതോടെ ചെലവ് കൂടിയ ഹൃദയ ശസ്ത്രക്രിയകൾക്കും, അവയവ മാറ്റ ശസ്ത്രക്രിയകൾക്കും വിധേയരാകുന്നവർ പ്രതിസന്ധിയിലാകുമെന്നും ശിവകുമാർ പറഞ്ഞു.