s

വെഞ്ഞാറമൂട്: എതിർ ദിശയിൽ സഞ്ചരിക്കുകയായിരുന്ന കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ആറു പേർക്ക് പരിക്ക്. വെമ്പായത്തു നിന്ന് വെഞ്ഞാറമൂട്ടിലേക്ക് വരികയായിരുന്ന കാർ യാത്രക്കാരായ ആറ്റുകാൽ ശാന്തിനിലയത്തിൽ ശാന്തമ്മ (82), പരമേശ്വരൻ നായർ (55), ദീപ നായർ (45), മറ്റൊരു കാറിലെ യാത്രക്കാരായ കുതിരകുളം കടയിൽ വീട്ടിൽ പ്രസാദ് (37), ആറ്റിങ്ങൽ പൊയ്കമുക്ക് വലിയവിള വീട്ടിൽ സുഭാഷ് (45), കോലിയക്കോട് സന്ധ്യ വിലാസത്തിൽ സനൽകുമാർ (35) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ എം.സി റോഡിൽ കൊപ്പം മഞ്ചാടിമൂട്ടിലായിരുന്നു സംഭവം. പരിക്കേറ്റവരെ ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.