police

തിരുവനന്തപുരം: കഴിഞ്ഞ ദിവസം നഗരത്തിൽ സിറ്റി പൊലീസ് നടത്തിയ കോമ്പിംഗ് ഓപ്പറേഷനിൽ വാറണ്ട് പ്രതികളും മദ്യപിച്ച് വാഹനമോടിച്ചവരും മറ്റു നിയമ ലംഘനങ്ങൾ നടത്തിയവരുമുൾപ്പെടെ 2142 പേർ പിടിയിലായി. സിറ്റി പൊലീസ് കമ്മിഷണർ ഐ.ജി ദിനേന്ദ്ര കശ്യപിന്റെ നിർദേശത്തെ തുടർന്ന് സിറ്റി പൊലീസിലെ എല്ലാ വിഭാഗങ്ങളെയും പങ്കെടുപ്പിച്ച് നടത്തിയ മിന്നൽ പരിശോധനയിലാണ് ഇത്രയും പേർ പിടിയിലായത്.
വരുംദിവസങ്ങളിലും പരിശോധനയും നിയമ നടപടികളും തുടരുമെന്ന് കമ്മിഷണർ ദിനേന്ദ്ര കശ്യപ് അറിയിച്ചു. അഡിഷണൽ കമ്മിഷണർ സഞ്ജയ് കുമാർ ഗുരുദിൻ, ഡി.സി.പി ആർ.ആദിത്യ എന്നിവരുടെ നേതൃത്വത്തിൽ സബ് ഡിവിഷണൽ എ.സിമാർ, സ്‌പെഷ്യൽ യൂണിറ്റ് എ.സിമാർ തുടങ്ങിയവരും പരിശോധനയിൽ പങ്കെടുത്തു.

കേസും പിടിയിലായവരും

പിടികിട്ടാപ്പുള്ളികളും വാറണ്ട് കേസുകളിൽ ഉൾപ്പെട്ടവരും: 119 പേർ

മദ്യപിച്ച് വാഹനമോടിച്ച് പിടിയിലായത്: 85 പേർ,

 ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് ധരിക്കാത്തവരും അപടകരമായി ഇരുചക്ര വാഹനമോടിച്ചവരും: 1789 പേർ,

പൊതുസ്ഥലത്തെ മദ്യപാനം: 14 പേർ

പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയവർ: 22 പേർ,

മറ്റു കേസുകൾ: 116 പേർ