obitury

നെടുമങ്ങാട് : ചുള്ളിമാനൂർ മൊട്ടക്കാവ് കൊടിയിൽ ബിജു ഭവനിൽ മണിക്കുട്ടനെ (ബിജു -38) വീടിനു സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.സമീപവാസികൾ കിണറിന്റെ അരികിടിഞ്ഞത് ശ്രദ്ധയിൽപ്പെട്ട് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടത്.ചെരുപ്പ് കിണറിന്റെ കരയിലുണ്ടായിരുന്നു.ഇയാൾ പ്ലംബറാണ്. ജോലി കഴിഞ്ഞ് രാത്രി നടന്നുവരാറുള്ള ഇടവഴിയിലെ കിണറിലാണ് മൃതദേഹം കണ്ടത്.കാൽതെന്നി അകപ്പെട്ടതാകാമെന്ന് നെടുമങ്ങാട് പൊലീസ് സൂചിപ്പിച്ചു. ഭാര്യ റീജ. മക്കൾ : ലക്ഷ്മി ,രശ്മി.