manchadi

മലയിൻകീഴ്: മഞ്ചാടി ബ്യൂട്ടിപാർലറിലെ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിലായി. കാട്ടാക്കട കഞ്ചിയൂർക്കോണം സ്കൂളിനു സമീപം തടത്തരികത്തു വീട്ടിൽ ജെ.അരുണിനെയാണ് (19) നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറിയത്. ഇന്നലെ വൈകിട്ടാണ് സംഭവം. ബ്യൂട്ടിപാർലർ ഉടമയായ സ്ത്രീ മാത്രമേ സംഭവ സമയത്ത് ഉണ്ടായിരുന്നുള്ളൂ.

സ്ഥാപനത്തിന് പുറത്ത് നിന്ന സ്ത്രീയെ അരുൺ പിറകിലൂടെ എത്തി കയറി പിടിക്കുകയും ചെറുക്കാൻ ശ്രമിച്ചപ്പോൾ കൈയിൽ കടിച്ച് മുറിവേൽപ്പിക്കുകയും ചെയ്തു. ഇവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസിന് കൈമാറിയത്. എസ്.ഐ ബി.വി.സൈജുവിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കാഞ്ഞിരംകുളം നെടിയകാല കാക്കത്തോട്ടം കോളനിയിൽ നിന്ന് അടുത്തിടെയാണ് യുവാവ് കാട്ടാക്കട താമസത്തിനെത്തിയത്.