പാറശാല : സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാണെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വിരാലി വിമലഹൃദയ ഹൈസ്കൂളിൽ കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി ഉച്ചക്കട എസ്.ആർ. ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ വ്യാപനത്തിൽ സമാനതകളില്ലാത്ത മാതൃകയാണ് സർക്കാർ നടപ്പിലാക്കിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ. ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വിവിധ ക്ലബുകളുടെ ഉദ്ഘാടനം കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബെൽസി ജയചന്ദ്രൻ നിർവഹിച്ചു. റവ.സിസ്റ്റർ പവിത്രാമേരി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം അഡ്വ. എസ്.കെ. ബെൻഡാർവിൻ, ബി.ആർ.സി പരിശീലകൻ ആർ.എസ്. ബൈജുകുമാർ, പി.ടി.എ പ്രസിഡന്റ് ആർ. വർഗീസ്, എസ്.എം.സി ചെയർമാൻ എം. സിന്ധുകുമാർ, ഗ്രാമ പഞ്ചായത്തംഗം ശശീന്ദ്രൻ, രാജഅല്ലി, പി.ടി.എ പ്രസിഡന്റ് ആർ. വർഗീസ് എന്നിവർ സംസാരിച്ചു. മാസ്റ്റർ നന്ദകുമാർ വിദ്യാലയാനുഭവങ്ങൾ പങ്കുവച്ചു. മോട്ടിവേഷൻ സ്പീക്കർ ഷിഹാബുദീൻ പ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് ലൈല പ്രകാശ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ. ഗീത നന്ദിയും പറഞ്ഞു.