വാഷിംഗ്ടൺ: യു.എസിന്റെ തലസ്ഥാനമായ വാഷിംഗ്ടണിൽ കനത്ത മഴയും വെള്ളപ്പൊക്കവും. ജനങ്ങൾക്ക് അധികൃതർ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിലും വെള്ളം കയറി. വൈറ്റ് ഹൗസിന്റെ ബേസ്‌മെന്റിൽ മാദ്ധ്യമ പ്രവർത്തകർക്കുള്ള വെസ്റ്റ് വിംഗ് ഏരിയയിലാണ് വെള്ളം കയറിയത്. മാദ്ധ്യമ പ്രവർത്തകർ തന്നെയാണ് ഇതിന്റെ ചിത്രങ്ങൾ പുറത്തു വിട്ടത്.
#DCsBravest have removed several occupants to safety from cars in high water at 15th St and Constitution Ave NW. pic.twitter.com/MKXSMJzsua
— DC Fire and EMS (@dcfireems) July 8, 2019
റോഡുകളിലെ വെള്ളക്കെട്ടിൽ കുടുങ്ങിയ കാർ യാത്രികരെയും മറ്റും സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. ഇന്നലെ പെയ്‌ത കനത്ത മഴയാണ് വാഷിംഗ്ടണിൽ വെള്ളപ്പൊക്കത്തിനിടയാക്കിയത്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ വാഷിംഗ്ടൺ നഗരത്തിലെ റോഡ്, റെയിൽ ഗതാഗതം താറുമാറായി. വാഷിംഗ്ടണിലെ നാഷണൽ ആർച്ചീവ് ബിൽഡിംഗ്, പ്രമുഖ മ്യൂസിയങ്ങൾ, സ്‌മാരകങ്ങൾ എന്നിവ താത്കാലികമായി അടച്ചിരിക്കുകയാണ്. സമീപ സംസ്ഥാനങ്ങളായ മേരിലാന്റ്, വിർജീനിയ പ്രദേശങ്ങളിലും മഴയെത്തുടർന്ന് വെള്ളപ്പൊക്ക ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. വാഷിംഗ്ടണിലെ പ്രധാന മെട്രോ സ്റ്റേഷനുകളും പാർക്കിംഗ് ഏരിയകളും മറ്റും വെള്ളത്തിൽ മുങ്ങി. പോടോമാക് നദി കരകവിഞ്ഞതാകാം വെള്ളപ്പൊക്കത്തിനിടെയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
Scary exit from the parking garage under the Capitals Ice Rink / Ballston Commons Mall in Arlington. The bottom level is a River! @WTOP @WTOPtraffic @ABC7News pic.twitter.com/exleKNbpEw
— Wendy Marco (@WendyMarco924) July 8, 2019
അതേസമയം, മേഘവിസ്‌ഫോടനത്തെ തുടർന്ന് കനത്ത മഴയുണ്ടായതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്നും പറയപ്പെടുന്നു. ഒരു മാസം കിട്ടേണ്ട മഴയാണ് തിങ്കളാഴ്‌ച മാത്രം പെയ്‌തത്. മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ മഴയിൽ ആദ്യ ഒരു മണിക്കൂറിനകം നഗരത്തിൽ നാലിഞ്ച് വെള്ളം പൊങ്ങിയതായും റിപ്പോർട്ടുകളുണ്ട്. മഴ തുടരാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല.
Unprecedented downpour but @dcwater crew working aggressively to clear stormwater from the underpass as quick as possible @wusa9 @nbcwashington @fox5dc @ABC7News @WTOP @DCist @capitalcommnews pic.twitter.com/7fvmMkDNPK
— Vincent Morris (@VincentMorris) July 8, 2019