ഫ്ലോറിഡ: സൗത്ത് ഫ്ലോറിഡയിൽ വീടിനിനോട് ചേർന്ന് 50 മുട്ടകളുമായി പതുങ്ങിയിരുന്ന കൂറ്റൻ ബർമീസ് പെരുമ്പാമ്പിനെ പിടികൂടി. മരം കൊണ്ടുണ്ടാക്കിയ വീടിനെ താങ്ങി നിറുത്തുന്ന തടികൾക്കിടയിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. പെരുമ്പാമ്പിന് 16 അടി നീളവും 165 പൗണ്ട് ഭാരവുമുള്ള പെരുമ്പാമ്പിനെയാണ് ഫ്ലോറിഡയിലെ പ്രകൃതി സംരക്ഷക പ്രവർത്തകരുടെ നേതൃത്വത്തിൽ പിടികൂടിയത്. ഫ്ലോറിഡയിലെ ആവാസ വ്യവസ്ഥ കടുത്ത ഭീഷണി ഉയർത്തുന്നവയാണ് ബർമീസ് പെരുമ്പാമ്പുകൾ.
ഏഷ്യയിൽ നിന്നുമാണ് ബർമീസ് പെരുമ്പാമ്പുകളെ വളർത്താനായി ഫ്ലോറിഡയിൽ ആദ്യമായി എത്തിക്കുന്നത്. അനുകൂല സാഹചര്യത്തിൽ പെരുകിയ ഇവ ഫ്ലോറിഡയിലെയും സമീപ പ്രദേശങ്ങളിലെയും പക്ഷികൾ, റാക്കൂണുകൾ, മാനുകൾ എന്നിവയെ ആഹാരമാക്കാറുണ്ട്.