obitury

നെടുമങ്ങാട് : പനിബാധിച്ചു ചികിത്സയിലായിരുന്ന ആറു വയസുകാരൻ മരിച്ചു.നെടുമങ്ങാട് പറണ്ടോട് തെക്കുംകര തെങ്ങു വിളാകത്തു വീട്ടിൽ രമേശ് -റിജി ദമ്പതികളുടെ മകൻ മഹാദേവൻ (6 ) ആണ് മരിച്ചത്.കഴിഞ്ഞ ബുധനാഴ്ച മഹാദേവൻ അടങ്ങുന്ന കുടുംബം തമിഴ്‌നാട്ടിലെ ബന്ധുവീട്ടിൽ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നു. രണ്ടു ദിവസം അവിടെ താമസിച്ച ശേഷം വെള്ളിയാഴ്ച്ചയോടെയാണ് കുടുംബം തിരിച്ചെത്തിയത്. അന്ന് രാത്രിയിൽ മഹാദേവനും അച്ഛൻ രമേശനും പനി ബാധിച്ചു.രാത്രി തന്നെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് രണ്ടു ദിവസമായി ഇവിടെ ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.പനി കലശ്ശലായതോടെ ശനിയാഴ്ച രാത്രി കുട്ടിയെ തിരുവനന്തപുരം എസ്.എ.ടിയിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച രാവിലെ മരിച്ചു. നെടുമങ്ങാട് അമൃത കൈരളി വിദ്യാഭവനിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.ഇതേ വിദ്യാലയത്തിലെ എൽ.കെ.ജി വിദ്യാർത്ഥി മിഥുൻദേവ് ഏക സഹോദരൻ.