ഒറ്റക്കണ്ണുമായി ജനിച്ച പന്നിക്കുഞ്ഞ് കൗതുകമാകുന്നു. ഇൻഡോനേഷ്യയിലെ വടക്കൻ സുലാവസിൽ മിനാഹാസ ഗ്രാമത്തിൽ ജനിച്ച ആൺ പന്നിക്കുഞ്ഞിനാണ് ഒരു കണ്ണ് മാത്രമുള്ളത്. നോവ്‌ലി റുമോണ്ടോ എന്നയാൾ വളർത്തുന്ന ഒരു പന്നിയ്‌ക്കു ജനിച്ച 13 കുഞ്ഞുങ്ങളിൽ ഒന്നാണിത്. വർഷങ്ങളായി പന്നി വളർത്തൽ ഉണ്ടെങ്കിലും ആദ്യമായാണ് ഇത്തരം ഒരു കുഞ്ഞിനെ കാണുന്നതെന്ന് നോവ്‌ലി പറയുന്നു. ഒറ്റക്കണ്ണൻ പന്നിക്കുഞ്ഞിനെ കാണാൻ നിരവധി പേരാണ് നോവ്‌ലിയുടെ വീട്ടിൽ എത്തുന്നത്. ജനിതക വൈഗല്യമായിരിക്കാം പന്നി കുഞ്ഞ് ഒറ്റക്കണ്ണുമായി ജനിക്കാൻ കാരണമെന്നാണ് വിദഗ്ദർ പറയുന്നത്.