വക്കം: വക്കം പബ്ളിക് മാർക്കറ്റിലേക്കുള്ള റോഡ് വെള്ളക്കെട്ടായി. ചെറു ചാറ്റൽ മഴ പോലും ഇവിടെ വെള്ളക്കെട്ടിന് കാരണമാകും. വക്കം മാർക്കറ്റ് ജംഗ്ഷനിലെ മെയിൻ റോഡിനിരുവശത്തും ഓട നിർമ്മിക്കാത്തതാണ് വെള്ളക്കെട്ടിന് കാരണം.
ചെളിവെള്ളത്തിൽ ചവിട്ടാതെ ഒരാൾക്കും മാർക്കറ്റിനുള്ളിൽ കയറാൻ പറ്റില്ല. റോഡിലെ മഴവെള്ളം ഒഴുക്കി കളയാൻ ഇനിയും സംവിധാനം ഒരുക്കിയിട്ടില്ല. ഇന്റർലോക് ചെയ്ത റോഡിൽ വെള്ളം തനിയെ താഴുമെന്നാണ് അധികൃതരുടെ വാദം. അതോടെ മഴക്കാലത്ത് മാർക്കറ്റിന് മുന്നിലും വെള്ളക്കെട്ടായി .