ആറ്റിങ്ങൽ : തോന്നയ്ക്കൽ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പ്രതിഭാസംഗമവും കടുവച്ചിറ മീരാസാഹിബ് മുസലിയാർ ട്രസ്റ്റ് സ്‌കോളർഷിപ്പ് വിതരണവും ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്തു. അഞ്ചു മുതൽ പന്ത്റണ്ടാം ക്ലാസുവരെ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കരായ കുട്ടികൾക്ക് 4000 രൂപ മുതൽ 12,000 രൂപ വരെ പഠനസഹായമായി നൽകുന്നതാണ് മീരാസാഹിബ് മുസലിയാർ ട്രസ്റ്റ് എൻഡോവ്‌മെന്റ്. കായിക മികവ് പ്രകടിപ്പിച്ച കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു. പി.ടി.എ പ്രസിഡന്റ് ജി. സജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കടുവാച്ചിറ ട്രസ്റ്റ് പ്രതിനിധി എം.എം. യൂസഫ്, പ്രിൻസിപ്പൽ എച്ച് .ജയശ്രീ, മുരളീധരൻ നായർ, രാജശേഖരൻനായർ, റസിയാബീവി, സന്തോഷ് തോന്നയ്ക്കൽ, ഷഫീക്ക്,സതീശൻ നായർ, ദിവ്യ എന്നിവർ സംസാരിച്ചു.