murk

മുരുക്കുംപുഴ : മുരുക്കുംപുഴ കൾച്ചറൽ ഒാർഗനൈസേഷൻ ലൈബ്രറിയും സ്പോട്ടിഫ് യൂത്ത് ഫുട്ബാൾ ക്ളബും സംയുക്തമായി മുരുക്കുംപുഴ സ്റ്റേഡിയത്തിൽ നടത്തിവരുന്ന ഫുട്ബാൾ പരിശീലനത്തോടനുബന്ധിച്ച് കുട്ടികൾക്കുവേണ്ടി ലഹരി വിമുക്ത സെമിനാറും പുതിയ ജേഴ്സിയുടെ പ്രകാശനവും നടന്നു. ലഹരിവിമുക്ത സെമിനാർ മംഗലപുരം സബ് ഇൻസ്‌പെക്ടർ തുളസീധരൻ ഉദ്ഘാടനം ചെയ്തു. മുൻ ഇന്റർനാഷണൽ ഫുട്ബാൾ താരം അപ്പുക്കുട്ടൻ ജേഴ്സിയുടെ പ്രകാശനം നിർവഹിച്ചു. കൾച്ചറൽ ഒാർഗനൈസേഷൻ ലൈബ്രറി പ്രസിഡന്റും സ്പോട്ടിഫ് യൂത്ത് ഫുട്ബാൾ ക്ളബ് പ്രസിഡന്റുമായ ലയൺ എ.കെ. ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ പോത്തൻകോട് ബ്ളോക്ക് പഞ്ചായത്ത് അംഗം വസന്തകുമാരി, താലൂക്ക് ലൈബ്രററി കൗൺസിൽ അംഗം ജെ.എം. റഷീദ്, ഫുട്ബാൾ കോച്ച് എഡ്‌വിൻ , സ്റ്റാൻലി എസ്, ശശീന്ദ്രൻ, വിജയകുമാർ, ജോർജ്, അൻവർ എന്നിവർ സംസാരിച്ചു.