തിരുവനന്തപുരം: മെഡിക്കൽ അലോട്ട്മെന്റ് നേടിയവരിലധികവും എം.ബി.ബി.എസ് പഠനത്തിന് തിരഞ്ഞെടുത്തത് കോഴിക്കോട് മെഡിക്കൽ കോളേജ്. സ്റ്റേറ്റ് മെരിറ്റിൽ 202റാങ്കാണ് കോഴിക്കോട്ടെ അവസാന അലോട്ട്മെന്റ്. ഈഴവ ക്വോട്ടയിൽ 368, മുസ്ലീം ക്വോട്ടയിൽ 273 എന്നിങ്ങനെയാണ് അവസാന റാങ്ക്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്റ്റേറ്റ് മെരിറ്റ് അലോട്ട്മെന്റിലെ അവസാന റാങ്ക് 276ആണ്. ഈഴവ ക്വോട്ടയിൽ 452, മുസ്ലീം- 332, ഒ.ബി.എച്ചിൽ-616 എന്നിങ്ങനെയാണ് അവസാന റാങ്ക്.
കോട്ടയം മെഡിക്കൽ കോളേജിൽ സ്റ്റേറ്റ്മെരിറ്റിലെ അവസാന റാങ്ക് 402ആണ്. അവിടെ ഈഴവ-512, മുസ്ലീം-483 എന്നിങ്ങനെയാണ് അവസാന റാങ്കുകൾ. ആലപ്പുഴ മെഡിക്കൽ കോളേജിലെ സംസ്ഥാന മെരിറ്റ് അവസാന റാങ്ക് 587ഉം എറണാകുളം ഗവ.മെഡിക്കൽ കോളേജിൽ 645ഉം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ 625ഉം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ 639ഉം തൃശൂരിൽ 466ഉം ആണ് സംസ്ഥാന മെരിറ്റിലെ അവസാന റാങ്ക്.
സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ സംസ്ഥാന മെരിറ്റിലെ അവസാന റാങ്കുനില ഇങ്ങനെ:- തൊടുപുഴ അൽ-അസ്ഹർ- 3578, തൃശൂർ അമല- 1394, കൊല്ലം അസീസിയ- 2769, തിരുവല്ല ബിലീവേഴ്സ് ചർച്ച്- 2008, ഡി.എം വയനാട്- 4206, പെരിന്തൽമണ്ണ എം.ഇ.എസ്- 1801, വെഞ്ഞാറമൂട് ശ്രീ ഗോകുലം- 2519, തൃശൂർ ജൂബിലി- 1205, കോഴിക്കോട് കെ.എം.സി.ടി- 2690, പാലക്കാട് പി.കെ.ദാസ്- 4071, കോലഞ്ചേരി മലങ്കര- 1566, കോഴിക്കോട് മലബാർ മെഡിക്കൽ കോളേജ്- 3253, തിരുവല്ല പുഷ്‌പഗിരി- 1642, കാരക്കോണം സി.എസ്.ഐ- 2293, കൊല്ലം ട്രാവൻകൂർ- 2333
ബി.ഡി.എസിനും ഏറ്റവും പ്രിയം കോഴിക്കോട് ഗവ.ഡെന്റൽ കോളേജാണ്. 1482ആണ് സംസ്ഥാന മെരിറ്റിലെ അവസാന റാങ്ക്. തിരുവനന്തപുരം ഗവ.ഡെന്റൽ കോളേജിൽ 1655ഉം ആലപ്പുഴയിൽ 2413ഉം കണ്ണൂരിൽ 2431ഉം കോട്ടയത്ത് 2106ഉം തൃശൂരിൽ 2147ഉം ആണ് സ്റ്റേറ്റ് മെരിറ്റിലെ അവസാന റാങ്ക്. സ്വാശ്രയ കോളേജുകളിലെ അവസാന റാങ്ക് ഇപ്രകാരം- തൊടുപുഴ അൽ-അസ്ഹർ-7829, മൂവാറ്റുപുഴ അന്നൂർ-8263, കോഴിക്കോട് ആഞ്ജനേയ- 14878, കൊല്ലം അസീസിയ- 9966, കാസർകോട് സെഞ്ച്വറി- 13332, മലപ്പുറം എഡ്യൂകെയർ- 14666, കോതമംഗലം ഇന്ദിരാഗാന്ധി- 10227, അഞ്ചരക്കണ്ടി- 14032, കോഴിക്കോട് കെ.എം.സി.ടി- 9527, കോതമംഗലം മാർ ബസേലിയോസ്- 7987, പെരിന്തൽമണ്ണ എം.ഇ.എസ്- 9700, എടപ്പാൾ മലബാർ- 14721, നെയ്യാറ്റിൻകര നൂറുൾ ഇസ്ലാം- 12275, തിരുവല്ല പുഷ്പഗിരി- 5103, വട്ടപ്പാറ പി.എം.എസ്- 9348, തൃശൂർ പി.എസ്.എം- 12418, പാലക്കാട് റോയൽ- 12608, കോതമംഗലം സെന്റ് ഗ്രിഗോറിയസ്- 9034, വർക്കല ശ്രീ ശങ്കര- 14564
ആർക്കിടെക്ചർ കോളേജുകളിൽ ഏറ്റവും ഡിമാന്റ് സി.ഇ.ടിക്കാണ്. ഗവ.മെരിറ്റിലെ അവസാന റാങ്ക് 32ആണ്. കൊല്ലം ടി.കെ.എം കോളേജിൽ 112, തൃശൂർ എൻജിനിയറിംഗ് കോളേജിൽ 165, കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ 122ആണ് മെരിറ്റിലെ അവസാന റാങ്ക്. തിരുവനന്തപുരം സി.ഇ.ടിയിലെ വിവിധ ബ്രാഞ്ചുകളിലെ സ്റ്റേറ്റ് മെരിറ്റ് അവസാന റാങ്കുനില ഇങ്ങനെ:-അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ- 1692, സിവിൽ-1489, കമ്പ്യൂട്ടർ സയൻസ്-264, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ- 450, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്- 837, മെക്കാനിക്കൽ- 697