onam

കിളിമാനൂർ: ഓണക്കാലത്ത് വിഷരഹിത പച്ചക്കറിക്കായി സി.പി.എം മടവൂർ ലോക്കൽകമ്മറ്റിയുടെ നേതൃത്വത്തിൽ തുടക്കമായി. സംസ്ഥാന സർക്കാരിന്റെ ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിക്ക് പിന്തുണ അർപ്പിച്ചാണ് സി.പി.എം ലോക്കൽകമ്മറ്റി പാർട്ടി ഓഫീസിനോട് ചേർന്നുള്ള പറമ്പിൽ പച്ചക്കറി കൃഷി ചെയ്യുന്നത്.

പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം കേരള മിനറൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ചെയർമാൻ അഡ്വ. മടവൂർ അനിൽ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ഷൈജുദേവ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈജുദേവ് സംസാരിച്ചു. തുടർന്ന് പ്രദേശത്തെ കർഷകരുടെ കൂട്ടായ്മയും സംഘടിപ്പിച്ചു. കൂട്ടായ്മയിൽ കൃഷി അസിസ്റ്റന്റ് ‍ഡയറക്ടർ അനിൽകുമാർ, മടവൂർ കൃഷി ഓഫീസർ എന്നിവർ ക്ലാസെടുത്തു. സി.പി.എം മടവൂരിൽ നടത്തുന്ന ജൈവ പച്ചക്കറികൃഷിക്ക് പുറമെ പാർട്ടിയം​ഗങ്ങളുടെയും അനുഭാവികളുടെയും വീട്ടിലും അനുബന്ധമായി പച്ചക്കറി തൈകൾ നടാൻ പദ്ധതിയുണ്ട്.