1

നേമം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥാൻ മരിച്ചു. അവണാകുഴി താന്നിമൂട് പെരിങ്ങോട്ടുകോണം കിഴക്കേക്കര പുത്തൻവീട്ടിൽ പരേതനായ നടേശന്റെ മകൻ എൻ.ദിലീപ്കുമാർ (38) ആണ് മരിച്ചത്. 10 ദിവസങ്ങൾക്ക് മുമ്പാണ് ദിലീപ് അസുഖത്തിന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഇന്നലെയായിരുന്നു മരണം . നേമം സ്റ്റേഷനിൽ സി.പി.ഒയായി ജോലി നോക്കി വരികയായിരുന്നു. ഭാര്യ: ആര്യ. മകൻ: ആദിത്യ.

ഫോട്ടോ: ദിലീപ്കുമാർ (38).