കൊട്ടിയം: വിദേശത്തുനിന്നെത്തിയ ഗൃഹനാഥൻ വീട്ടിലേക്കുള്ള യാത്രാമധ്യേ മരിച്ചു. മയ്യനാട് മുക്കം പള്ളി കിഴക്കതിൽ നവാസാണ് (47) ഹൃദയാഘാതത്താൽ മരിച്ചത്. ജിദ്ദയിലെ കമ്പനിയിൽ സൂപ്പർവൈസറായിരുന്നു. സഹോദരന്റെ മകളുടെ കല്യാണത്തിൽ പങ്കെടുക്കാനാണ് എത്തിയത്. മുംബയ് വഴി തിങ്കളാഴ്ച രാത്രിയാണ് നെടുമ്പാശേരി എയർപോർട്ടിലെത്തിയത്. കൂട്ടികൊണ്ടു പോകാൻ ഭാര്യയും മക്കളും എത്തിയിരുന്നു. കാറിൽ വീട്ടിലേക്ക് വരുന്നവഴി പുലർച്ചെ ആലപ്പുഴവച്ചാണ് മരണം . ഭാര്യ: ബുഷ്ര. മക്കൾ: സനാസ്, ഫർഹാന.