ചിറയിൻകീഴ്: പുതുക്കരി ആശാൻ മെമ്മോറിയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നവീകരിച്ച മന്ദിര ഉദ്ഘാടനം കവി മുരുകൻ കാട്ടാക്കട നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് ജി.വ്യാസൻ അദ്ധ്യക്ഷത വഹിച്ചു.എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കും പ്ലസ് ടു പരീക്ഷയിൽ റാങ്ക് നേടിയ വിദ്യാർത്ഥിക്കുമുള്ള അവാർഡ് വിതരണം ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഡീനയും സി.സി.ടി.വി സ്വിച്ച് ഓൺ കർമം നടൻ അനീഷ് രവിയും നിർവഹിച്ചു.ക്ലബ് സ്ഥാപകൻ എ.കെ.പ്രതാപൻ,അനീഷ് രവി എന്നിവരെ കഥാകൃത്ത് ചിറയിൻകീഴ് സലാം ആദരിച്ചു.സെന്തിൽ ചിറയിൻകീഴ്,ബിജു എന്നിവരെ അനുമോദിച്ചു.ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തം എസ്.സിന്ധു,ഗ്രാമപഞ്ചായത്തംഗങ്ങളായ മോനി ശാർക്കര,ബീജാ സുരേഷ്,ക്ലബ് മുൻ പ്രസിഡന്റ് അഡ്വ.എ.ബാബു,ജോയിന്റ് സെക്രട്ടറി എൽ.വിമൽകുമാർ എന്നിവർ സംസാരിച്ചു.ക്ലബ് സെക്രട്ടറി ഡാജിഷ് കെ.മോഹൻ സ്വാഗതവും ട്രഷറർ ഭാഗീ അശോകൻ നന്ദിയും പറഞ്ഞു.