കാട്ടാക്കട: കിള്ളിയിൽ നിർമ്മാണം നടക്കുന്ന സ്വകാര്യ കെട്ടിടത്തിന്റെ ലിഫ്റ്റിലെ അപകടത്തിൽപ്പെട്ട് തൊഴിലാളി മരിച്ചു. കാട്ടാക്കട കിള്ളി കൊല്ലോട് തെക്കുംകര വീട്ടിൽ താജുദീൻ(45)ആണ് മരിച്ചത്.ഇന്നലെ രാവിലെ 9.30നാണ് അപകടം.ആറാം നിലയിലേയ്ക്ക് സാധനങ്ങൾ എത്തിക്കാനുള്ള താൽകാലിക ലിഫ്റ്റിൽ കല്ലുകൾ ഇറക്കിയശേഷം തിരികെ ലിഫ്റ്റിൽ കയറ്റുന്നതിനിടെ , അപ്രതീക്ഷിതമായി ലിഫ്റ്റ് താഴേക്ക് പോയി. ഇതോടെ കല്ലുകൾ കൊണ്ടുവന്ന 'അർവാന' ലിഫ്റ്റിനിടയിലൂടെ താഴേക്ക് പതിച്ചു . ശബ്ദം കേട്ട് ലിഫ്റ്റിന് താഴെ ജോലിചെയ്തിരുന്ന മഹീൻ, സുരേഷ്, രാജൻ എന്നിവർ ഓടി മാറിയെങ്കിലും അർവാന താജുദീന്റെ തലയിൽ പതിച്ചു. അബോധാവസ്ഥയിലായ താജുദീനെ തൊഴിലാളികൾ കാട്ടാക്കടയിലേയും തലസ്ഥാനത്തേയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഐ.എൻ.ടി.യു.സി തൊഴിലാളിയാണ് താജുദീൻ.ഭാര്യ:റുബീന.മക്കൾ:അമീർ,തൗഫീഖ്.
ഫോട്ടോ..................അപകടത്തിൽ മരിച്ച താജുദീൻ.