ആര്യനാട്: ആര്യനാട് ഗ്രാമ പഞ്ചായത്തും ശ്യാമപ്രസാദ് മുഖർജി നാഷണൽ റർബൻമിഷൻ ഫണ്ടും ചേർത്ത് ഒരു കോടി രൂപാ ചെലവിൽ നിർമ്മിച്ച ആര്യനാട് പബ്ലിക് മാർക്കറ്രിന്റെ ഉദ്ഘാടനം മന്ത്രി എ.സി.മൊയ്തീൻ നിർവഹിച്ചു.
യോഗത്തിൽ കെ.എസ്.ശബരീനാഥൻ.എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു മുഖ്യാതിഥിയായിരുന്നു.ഐ.എസ്.ഒ സർട്ടിഫിക്കറ്റ് പ്രകാശനവും വി.കെ.മധു നിർവഹിച്ചു.ജില്ലാ പഞ്ചായത്തംഗം വി.വിജുമോഹൻ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാമിലാ ബീഗം,വൈസ് പ്രസിഡന്റ് വി.പ്രദീപ് കുമാർ,വാർഡ് മെമ്പർ അജിത,ബ്ലോക്ക് പഞ്ചായത്തംഗം പ്രസന്നകുമാരി,പഞ്ചായത്തങ്ങളായ അജിത,കാനക്കുഴി അനിൽകുമാർ, ഗിരിജ, എം.എൽ.കിഷോർ, യേശുദാസ്,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എൻ.ജയമോഹനൻ,എസ്.ദീക്ഷിത്,ഈഞ്ചപ്പുരി സന്തു,ഇറവൂർ അജി,ഷമീം പള്ളിവേട്ട,ആർ.എസ്.ഹരി,ഈഞ്ചപ്പുരി രാജേന്ദ്രൻ, മീനാങ്കൽ പൊടിയൻകുട്ടി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എസ്.ജയന്തി,ഗ്രാമ പഞ്ചായത്തംഗങ്ങൾ എന്നിവർ സംസാരിച്ചു. ഇന്ന് മുതൽ മാർക്കറ്റ് തുറന്നു പ്രവർത്തിക്കും.