നെയ്യാറ്റിൻകര: ദേശീയതലത്തിൽ എല്ലാത്തരം ഇലക്ട്രിക് വാഹനങ്ങളും ഓടുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആറാലുംമൂട്ടിലെ പൊതുമേഖലാ സ്ഥാപനമായ കേരള ആട്ടോമൊബൈൽസ് ലിമിറ്റഡ് പുറത്തിറക്കിയ നീം-ജി ഇലക്ട്രിക് ആട്ടോറിക്ഷയുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഡീസലിനും പെട്രോളിനും വില പിന്നെയും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിയാൽ ഈ പ്രതിസന്ധിക്കും അന്തരീക്ഷ മലിനീകരണം തുടങ്ങിയ മറ്റ് പ്രശ്നങ്ങൾക്കും പരിഹാരമാവും. കാറുകളും ഈ സംവിധാനത്തിൽ ചാർജ് ചെയ്യാനുള്ള സൗകര്യങ്ങൾ വിപുലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ഇ.പി. ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സി.കെ. ഹരീന്ദ്രൻ എം.എൽ.എ, കെ. ആൻസലൻ എം.എൽ.എ, നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർപേഴ്സൻ ഡബ്ളിയു.ആർ. ഹീബ, ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസ് തുടങ്ങിയവർ പങ്കെടുത്തു.