kk

തിരുവനന്തപുരം: കേരളത്തെ സമ്പൂർണ വയോജന സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. പകൽവീട് ഉദ്ഘാടനവും 'വയോമിത്രം പദ്ധതി ഇനി ഗ്രാമങ്ങളിലേക്ക്' ജില്ലാതല ഉദ്ഘാടനവും പാറശാല ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. കേരളത്തിന് വയോജനക്ഷേമ രംഗത്ത് ഇതര ഇന്ത്യൻ സംസ്ഥാനങ്ങളെക്കാൾ ഏറെ മുന്നേറ്റം കൈവരിക്കാൻ കഴിഞ്ഞെന്നും അതിൽ മുഖ്യപങ്കു വഹിക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതിയാണ് വയോമിത്രമെന്നും മന്ത്രി വ്യക്തമാക്കി.

സി.കെ. ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായ ചടങ്ങിൽ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. സലൂജ സ്വാഗതമാശംസിച്ചു. സാമൂഹ്യ സുരക്ഷാ മിഷൻ എക്‌സിക്യൂട്ടിവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ റിപ്പോർട്ടവതരിപ്പിച്ചു. എം.എൽ.എമാരായ കെ. ആൻസലൻ, എം. വിൻസെന്റ് എന്നിവർ മുഖ്യാതിഥികളായി.