നാപ്പോളി : ലോക യൂണിവേഴ്സിറ്റി ഗെയിംസിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമായി ചരിത്രം കുറിച്ച് ദ്യുതിചന്ദ്. ഇറ്റലിയിൽ നടന്ന വേൾഡ് യൂണിവേഴ്സ്യാഡിൽ 100 മീറ്ററിലാണ് ദ്യുതി സ്വർണത്തിലേക്ക് ഓടിയെത്തിയത്. 11.32 സെക്കൻഡിൽ ഫിനിഷ് ചെയ്ത ദ്യുതി തുടക്കം മുതൽ ലീഡ് ചെയ്യുകയായിരുന്നു.
100 മീറ്ററിലെ ദേശീയ റെക്കാഡിനുടമയാണ് ദ്യുതി. ലോക ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഹിമ ദാസിന് ശേഷം ഒരു ലോക മീറ്റിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരവുമാണ് ദ്യുതി.