തിരുവനന്തപുരം: ഇന്ധനവില വർദ്ധനയ്ക്കും വൈദ്യുതി ചാർജ്ജ് വർദ്ധനയ്ക്കുമെതിരെ കോട്ടുകാൽ - ചപ്പാത്ത് കോൺഗ്രസ് മണ്ഡവലം കമ്മിറ്റികൾ സംയുക്തമായി പ്രതിഷേധ ധർണ നടത്തി.ചപ്പാത്ത് ജംഗ്ഷനിൽ നടന്ന ധർണ ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് ജി.സുബോധൻ ഉദ്ഘാടനം ചെയ്തു.ചപ്പാത്ത് മണ്ഡലം പ്രസിഡന്റ് വെങ്ങാനൂർ ശ്രീകുമാർ, കോട്ടുകാൽ മണ്ഡലം പ്രസിഡന്റ് വട്ടവിള വിജയകുമാർ, ഡി.സി.സി അംഗം കോട്ടുകാൽ ജയരാജ്, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കുഴിവിള സുരേന്ദ്രന, ആർ.ബൈജു, അജിത്ത്, പി.എസ്.ഹരിശ്ചന്ദ്രൻ, രാജൻ, പരമേശ്വരൻ നായർ, എ.ഒ.സുജകുമാരി, വസന്ത, നന്നൻകുഴി ബിനു തുടങ്ങിയവർ സംസാരിച്ചു.