dharna

കിളിമാനൂർ: പഞ്ചായത്തുകളുടെ പദ്ധതി വിഹിതം കുറച്ച സർക്കാർ നയങ്ങൾക്കെതിരെയും,വൈദ്യുതി ചാർജ് വർദ്ധനയ്ക്കെതിരെയും പഴയകുന്നുമ്മൽ അടയമൺ കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പഴയകുന്നുമ്മൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി.കെ.പി.സി.സി വൈസ് പ്രസിഡന്റ് എൻ. പീതാംബരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. അടയമൺ മുരളിയുടെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി അംഗം എൻ. സുദർശനൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എ. ഷിഹാബുദീൻ, പി. സൊണാൾജ്, എൻ.ആർ. ജോഷി, ബ്ലോക്ക് അംഗങ്ങളായ ഗംഗാധര തിലകൻ, എൻ.ആർ. ജോഷി, രാജേന്ദ്രൻ, എ.എം. നസീർ, നളിനൻ, നളിനാക്ഷൻ, താഹിറ ബീവി, ഷെമീം, പ്രസന്ന, നിഷ എന്നിവർ പങ്കെടുത്തു.