july11a

ആറ്റിങ്ങൽ: ഈ റോഡോ...ഇപ്പം ശരിയാക്കാം.. എന്ന് പറഞ്ഞു തുടങ്ങിയിട്ട് വർഷം ആറ് കഴിയുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ സഞ്ചരിച്ച് നടു ഒടിയാനാണ് നാട്ടുകാരുടെ യോഗം.മുട്ടുക്കോണം – വേങ്ങോട്- പതിനാറാം മൈൽ റോഡിന്റെ അവസ്ഥയാണിത്. ആറു വർഷം മുൻപ് റോഡ് ഗതാഗത യോഗ്യമാക്കാൻ തീരുമാനിച്ചതാണ്. എന്നാൽ ഇതുവരെയും ആ വാഗ്ദാനം നടപ്പിലായിട്ടില്ല.ഈ റോഡിൽ ഒരു പാലവുമുണ്ട്. മുറിഞ്ഞ പാലം എന്നാണ് ഇതിന്റെ പേര്. ഏകദേശം 65 കൊല്ലത്തിനപ്പുറം പഴക്കമുള്ള പാലമാണിത്. ഇതിന്റെ അടിത്തട്ട് പൊളിഞ്ഞ് എതു സമയവും തകരാവുന്ന നിലയിലാണ്. പേരുപോലെതന്നെ എപ്പോൾ മുറിയുമെന്ന ആശങ്കയിലാണ് നാട്ടുകാർസാധാരണ ഗ്രാമീണ റോഡിന്റെ നാലിരട്ടി വാഹനങ്ങളാണ് ഈ റോഡു വഴി കടന്നു പോകുന്നത്. ജില്ലയിലെ തന്നെ ശ്രദ്ധിക്കപ്പെടുന്ന സ്കൂളുകളിൽ ഒന്നായ തോന്നയ്ക്കൽ ഗവ. എച്ച്.എസ്.എസ് സ്ഥിതിചെയ്യുന്നത് ഈ റോഡിന് സമീപത്താണ്. കൂടാതെ ഈ റോഡ് വഴിയാണ് മാതൃകാ ഹരിജൻ കോളനിയിലേക്കും നിരവധി ക്ഷേത്രങ്ങളിലേക്കും ജനം സഞ്ചരിക്കുന്നത്.