ethnic-

തിരുവനന്തപുരം: കേരളത്തിലെ വീട്ടമ്മമാരുടെ കൈപ്പുണ്യം 'എക്‌സ്‌പീരിയൻസ് എത്നിക് ക്വിസീൻ" എന്ന പദ്ധതിയിലൂടെ ഉത്തരവാദിത്ത ടൂറിസം മിഷൻ വിനോദ സഞ്ചാരികൾക്ക് പരിചയപ്പെടുത്തും. പദ്ധതിക്ക് ടൂറിസം വർക്കിംഗ് ഗ്രൂപ്പ് അനുമതി നൽകി. എല്ലാ ജില്ലകളിൽ നിന്നും പരമ്പരാഗത ശൈലിയിൽ കേരളീയ ഭക്ഷണം തയ്യാറാക്കി നൽകുന്ന 2000 വീടുകൾ ഒന്നാംഘട്ടത്തിൽ പദ്ധതിയുടെ ഭാഗമാകും.

രജിസ്‌റ്റർ ചെയ്യുന്ന വീടുകൾ ഉത്തരവാദിത്ത ടൂറിസം മിഷന്റെ ജില്ലാ കോ-ഓർഡിനേറ്റർമാർ ഉൾപ്പെടുന്ന സമിതി സന്ദർശിച്ച് വിലയിരുത്തും. രജിസ്‌റ്റർ ചെയ്യുന്നവർക്ക് ജില്ലാതലത്തിൽ ഏകദിന പരിശീലനവുമുണ്ടാകും. താത്പര്യമുള്ളവർ 25ന് മുമ്പ് ഉത്തരവാദിത്ത സംസ്‌ഥാന ടൂറിസം മിഷൻ ജില്ലാ ഓഫീസിലോ ജില്ലാ ഓഫീസിലോ രജിസ്‌റ്റർ ചെയ്യണം. വിവരങ്ങൾക്ക്: rt@keralatourism.org.