july11e

ആറ്റിങ്ങൽ: ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ സ്‌പോർട്സ് കൗൺസിൽ നിർമ്മിച്ച ജിംനേഷ്യത്തിന്റെ ( സ്‌പോർട്സ് ലൈഫ് ഫിറ്റ്നസ് സെന്റർ)​ ഉദ്‌ഘാടനം മന്ത്രി ഇ.പി. ജയരാജൻ നിർവഹിച്ചു. ഒമ്പത് ഫിറ്റ്നസ് സെന്ററുകൾ സ്ഥാപിക്കുമെന്നും ദേശീയ അന്തർദ്ദേശീയ മത്സരങ്ങളിലെ മെഡൽ ജേതാക്കൾക്ക് സർക്കാർ ജോലി ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. 50 ലക്ഷം രൂപ ചെലവിട്ടാണ് ആധുനിക രീതിയിലുള്ള ജിംനേഷ്യം നിർമ്മിച്ചത്. അഡ്വ.ബി. സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ ഒളിമ്പ്യൻ മേഴ്സിക്കുട്ടി, സെക്രട്ടറി സഞ്ജീവ് കുമാർ,​ ആറ്റിങ്ങൽ മുനിസിപ്പൽ ചെയർമാൻ എം. പ്രദീപ്, കൗൺസിലർ അവനവഞ്ചേരി രാജു, സ്‌പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ്‌ ഒ.കെ. വിനീഷ്, ബിജു ആർ.നായർ, എസ്.എസ്. സുധീർ എന്നിവർ സംസാരിച്ചു.