വെഞ്ഞാറമൂട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംയോജനവും പുതിയ ഇടപെടൽ പ്രവർത്തനങ്ങളും എന്ന വിഷയത്തെ സംബന്ധിച്ച് വാമനപുരം ബ്ലോക്ക് പഞ്ചായത്തിലെ എട്ടു ഗ്രാമപഞ്ചായത്തിലെയും ജനപ്രതിനിധികൾക്കായി തൃശൂർ കില സംഘടിപ്പിക്കുന്ന ദ്വിദിന പരിശീലന പരിപാടി ആരംഭിച്ചു. നാല് ഗ്രാമപഞ്ചായത്തുകൾ വീതം രണ്ടു ബാച്ചുകളായി നടത്തുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷീലാകുമാരി നിർവഹിച്ചു. വാമനപുരം ബ്ലോക്ക് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബി. സന്ധ്യ, പുല്ലമ്പാറ ഡിവിഷൻ മെമ്പർ രാധാ വിജയൻ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തിരുവനന്തപുരം ജില്ലാ ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. ടി. ഷാജി എന്നിവർ പങ്കെടുത്തു. പരിശീലന പരിപാടി 12 ന് സമാപിക്കും.