കഴക്കൂട്ടം: ഒമാനിൽ വാഹനാപകടത്തിൽ മരിച്ച കണിയാപുരം ചാന്നാങ്കര ലക്ഷം വീട്ടിൽ അബുബക്കർ -റംല ദമ്പതികളുടെ മകൻ നൗഷാദിന്റെ (42) മൃതദേഹം ഇന്ന് രാവിലെ 6 മണിയോടെ നാട്ടിലെത്തിക്കും. കഴിഞ്ഞ മാസം 30ന് റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ വാഹനം തട്ടിയാണ് നൗഷാദ് മരിച്ചത്. ഭാര്യ ഹസീന. മക്കൾ: നസ്സൽ, നസ്രിയ ഖബറടക്കം ഇന്ന് രാവിലെ 9 മണിക്ക് പുത്തൻതോപ്പ് ജമാഅത്തിൽ.