വെള്ളറട: ബൈക്കിടിച്ച് പരിക്കേറ്റ മണ്ണാംകോണം ത്രിവേണി ഭവനിൽ ബി. കൃഷ്ണൻ (69) മരിച്ചു. മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ ബുധനാഴ്ച പുലർച്ചെയാണ് മരണ മടഞ്ഞത്. ജൂൺ 8ന് രാവിലെ സൈക്കിളിൽ പോകവെ കരിക്കറത്തലയ്ക്കു സമീപം വച്ച് ബൈക്കിടിച്ച് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ആര്യങ്കോട് പൊലീസ് കേസെടുത്തു. വിജയമ്മ ഭാര്യയും, ബിന്ദു. ബിജു എന്നിവർ മക്കളും രാജശേഖരൻ, മിനി ചന്ദ്രൻ എന്നിവർ മരുമക്കളുമാണ് . സഞ്ചയനം ഞായറാഴ്ച രാവിലെ 9 മണിക്ക്.