മലയിൻകീഴ്: വൈദ്യുതി ചാർജ് വർദ്ധനയ്ക്കെതിരെയും ഗ്രാമ പഞ്ചായത്തുകളിലെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെയും കോൺഗ്രസ് മാറനല്ലൂർ,ഊരൂട്ടമ്പലം മണ്ഡലം കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച ധർണ ഡി.സി.സി ജനറൽ സെക്രട്ടറി എം.മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു.മാറനല്ലൂർ ജംഗ്ഷനിൽ നടന്ന ധർണയിൽ മണ്ഡലം പ്രസിഡന്റ് അരുൺ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം വി.ആർ.രമാകുമാരി,മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.രമ, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രിയദർശിനി, കരിങ്ങൽ രാജശേഖരൻനായർ,ഊരൂട്ടമ്പലം ശ്രീകുമാർ,ഷീബ,വാസന്തി എന്നിവർ സംസാരിച്ചു.