uae

തിരുവനന്തപുരം: സംസ്ഥാനത്ത് പാർപ്പിട സമുച്ചയങ്ങൾ നിർമിക്കുന്നതിന് യു.എ.ഇ റെഡ് ക്രസന്റ് അതോറി​ട്ടി 20 കോടി രൂപയുടെ സഹായം നൽകുമെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ അറിയിച്ചു. പ്രളയ പുനർനിർമാണത്തിന് പണം സമാഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി യു.എ.ഇ സന്ദർശിച്ചപ്പോൾ പാർപ്പിട നിർമാണത്തിന് റെഡ് ക്രസന്റ് സഹായം ലഭ്യമാക്കുമെന്ന് ഭരണാധികാരികൾ ഉറപ്പു നൽകിയിരുന്നു. തുടർന്ന് റെഡ് ക്രസന്റ് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഫഹദ് അബ്ദുൾ റഹ്മാൻ ബിൻ സുൽത്താനുമായി സംസ്ഥാന സർക്കാർ ധാരാണാപത്രം ഒപ്പിട്ടു. ആദ്യഘട്ടമായുള്ള സഹായമാണിത്. തുടർന്നും സഹായം ലഭ്യമാക്കുമെന്ന് റെഡ് ക്രസന്റ് അറിയിച്ചിട്ടുണ്ട്.

മുഖ്യമന്ത്റിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ യു.എ.ഇ കോൺസൽ ജനറൽ ജമാൽ അൽ സാബി, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, പ്രവാസി വ്യവസായി എം.എ. യൂസഫലി തുടങ്ങിയവർ പങ്കെടുത്തു.