വിഴിഞ്ഞം: സങ്കടകടലിൽ നിന്നും കരകയറാനാകാതെ രാജേശ്വരിയും കുടുംബവും. തിരുവല്ലം മേനിലത്തിനു സമീപം മുട്ടളക്കുഴിയിൽ ആരാധനാ ഭവനിൽ രാജേശ്വരിയുടേയും കുടുംബവുമാണ് ദുരിതത്തിൽ കഴിയുന്നത്. രാജേശ്വരിയുടെ രണ്ടു കണ്ണുകളും ഗ്ലൈക്കോമ രോഗം ബാധിച്ചു. ഭർത്താവ് ശിവപ്രസാദ് തലച്ചോറിന് രോഗം ബാധിച്ച് കിടപ്പിലാണ്. മകൻ പ്ലസ് ടു വിദ്യാഭ്യാസം കഴിഞ്ഞ വിശാഖ് ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് തുടർ ചികിത്സയിൽ കഴിയുന്നു. ദുരിതങ്ങൾക്കിടയിൽ കഴിഞ്ഞ പ്രളയകാലത്ത് 30 അടി ഉയരത്തിൽകുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന വീടിന്റെ ചുമർ ഇടിഞ്ഞു വീണു. കനത്ത മഴയിൽ കരിങ്കൽ ഭിത്തി വീട്ടിലേക്ക് ഇടിഞ്ഞുവീണ് വീടിന്റെ ചുമര് തകർന്നതോടെ രാജേശ്വരിയുടെ കുടുംബത്തിന് ഇരുട്ടടിയായി. നഷ്ടപരിഹാരത്തിനായി രാജേശ്വരി അധികാരസ്ഥാനങ്ങളിൽ അപേക്ഷ സമർപ്പിക്കുകയും ജില്ലാ കളക്ടർ രണ്ട് ലക്ഷം രൂപയുടെ ധനസഹായത്തിനായി ശുപാർശ ചെയ്തതുമാണ്. എന്നാൽ നിയമകുരുക്കിൽപ്പെട്ട് ഇതുവരെ ധനസഹായം ലഭ്യമായില്ല. ഭിത്തിനിർമ്മാണത്തിന് സ്പോൺസർമാരെ കണ്ടെത്താൻ അധികാരികളിൽ നിന്നും നിർദ്ദേശമുണ്ടായി. ഈ ദു:സ്ഥിതിയിൽ നിന്നും തങ്ങളെ കരകയറ്റാൻ സുമനസ്സുകൾ കഴിയുന്ന സഹായം ചെയ്യണമെന്ന് രാജേശ്വരിയും കുടുംബാഗങ്ങളും ആവശ്യപ്പെടുന്നു. രാജേശ്വരി എസ്.ബി.ഐയുടെ മണക്കാട് ശാഖയിൽ 57007870179, ഐ.എഫ്.എസ്.സി -എസ്.ബി.ഐ എൻ 0070024 എന്ന അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഫോൺ - 9048310180.