പുരുഷ സിംഗിൾസ് സെമി ഫൈനലിൽ ഇന്ന്
റോജർ -ഫെഡറർ റാഫേൽ നദാൽ
സെമിഫൈനൽ പോരാട്ടം
ലണ്ടൻ : ടെന്നിസ് പ്രേമികൾക്ക് ആവേശം പകരാൻ ഇന്ന് വിംബിൾഡൺ സെമിഫൈനലിൽ സൂപ്പർ താരങ്ങളായ റാഫേൽ നദാലും റോജർ ഫെഡററും തമ്മിലുള്ള സെമിഫൈനൽ പോരാട്ടം.
. 2008 ലെ ഫൈനലിന് ശേഷം ഇരുവരും വിംബിൾഡണിൽ മുഖാമുഖം ഇതാദ്യം
. രണ്ട് തവണ വിംബിൾഡൺ നേടിയിട്ടുണ്ട് നദാൽ
. എട്ട് വിംബിൾഡൺ ഫെഡറർ സ്വന്തമാക്കിയിട്ടുണ്ട്.
38
ഗ്രാൻസ്ളാം കിരീടങ്ങൾ ഫെഡററും നദാലും ചേർന്ന് സ്വന്തമാക്കിയിട്ടുണ്ട്. ഫെഡറർ 20 എണ്ണം നദാലിന് 18.
2003, 2004, 2005, 2006, 2007, 2008, 2009, 2012, 2017 വർഷങ്ങളിലാണ് ഫെഡറർ വിംബിൾഡൺ ചാമ്പ്യനായിരുന്നത്.
37-33
ഫെഡറർക്ക് 37 വയസ്. നദാലിന് 33
2-1
വിംബിൾഡണിൽ നേർക്ക് നേർ പോരാട്ടത്തിൽ രണ്ട് ജയം ഫെഡറർക്ക്. ഒരു ജയം നദാലിന്.
10-3
ഗ്രാൻസ്ളാമുകളിൽ 10 ജയം നദാലിന്. മൂന്ന് ഫെഡറർക്ക്
24-15
എല്ലാമത്സരങ്ങളിലുമായി ഫെഡർക്കെതിരെ 24 ജയം നദാലിന്. 15 ജയം ഫെഡറർക്കി.
ഇക്കഴിഞ്ഞ ഫ്രഞ്ച് ഒാപ്പണിന്റെ ഫൈനലിൽ ഫെഡററെ തോൽപ്പിച്ചാണ് നദാൽ തന്റെ 12-ാം കിരീടം നേടിയത്.
2006 ലെയും 2007 ലെയും ഫൈനലിൽ നദാലിനെ തോൽപ്പിച്ചാണ് ഫെഡറർ വിംബിൾഡൺ കിരീടം നേടിയത്.
11 വർഷത്തിനുശേഷമാണ് വിംബിൾഡൺ കോർട്ടിൽ നദാലും ഫെഡററും നേർക്ക് നേർ പോരാട്ടത്തിനിറങ്ങുന്നത്. 2008 ലെ ഫൈനലിലായിരുന്നു ഇരുവരും തമ്മിലുള്ള അവസാന വിംബിൾഡൺ മത്സരം. 2008 നു മുമ്പുള്ള അഞ്ചുവർഷം തുടർച്ചയായി കിരീടം നേടിയിരുന്ന ഫെഡററെ നാലുമണിക്കൂറും 48 മിനിട്ടും നീണ്ട മഴമൂലം ഏഴ് മണിക്കൂറോളം നിറുത്തിവച്ച ഇതിഹാസപ്പോരാട്ടത്തിലാണ് നദാൽ അന്ന് മറികടന്നത്. അതിന് തൊട്ടുമുമ്പുള്ള രണ്ട് ഫൈനലുകളിൽ തന്നെ കീഴടക്കിയിരുന്ന ഫെഡററോടുള്ള മധുരപ്രതികാരം കൂടിയായിരുന്നു നദാലിന്റെ ആ കന്നി വിംബിൾഡൺ നേട്ടം. അതിനുശേഷം 2010 ലും നദാൽ കിരീടമണിഞ്ഞു. 6-4, 6-4, 6-7 (5/7), 6-7 (8/10), 9-7 എന്ന സ്കോറിനായിരുന്നു 2008 ലെ ഫൈനലിൽ നദാലിന്റെ അവിസ്‌മരണീയ വിജയം.
37 കാരനായ ഫെഡറർ ഗ്രാൻസ്ളാമിന്റെ സെമിയിലെത്തുന്ന ഏറ്റവും പ്രായമേറിയ താരമാണ് (1991ൽ യു.എസ് ഒാപ്പണിൽ ജിമ്മി കോണേഴ്സിന് ശേഷം.)
13 വിംബിൾഡണിൽ ഇത് ഫെഡററുടെ
13-ാമത്തെയും ഗ്രാൻസ്ളാമുകളിൽ 45-ാത്തെയും സെമിഫൈനലാണ്.
ക്വാർട്ടർ ഫൈനലിൽ ജാപ്പനീസ് താരം കെയ്‌നിഷികോറിയെ തകർത്താണ് ഫെഡറർ ഇക്കുറി സെമിഫൈനലിലേക്ക് എത്തിയിരിക്കുന്നത്. ആദ്യ സെറ്റ് നഷ്ടമായതിന് ശേഷമായിരുന്നു ഫെഡററുടെ തിരിച്ചുവരവ്. സ്കോർ: 4-6, 6-1, 6-4, 6-4.
അമേരിക്കൻ താരം സാം ക്വെറിയെ ക്വാർട്ടറിൽ കീഴടക്കിയാണ് നദാൽ ഫെഡററെ നേരിടാൻ ടിക്കറ്റ് ബുക്ക് ചെയ്തത്. 7-5, 6-2, 6-2 എന്ന സ്കോറിനാണ് നദാൽ ക്വെറിയെ കീഴടക്കിയത്.
ഇന്ന് നടക്കുന്ന ആദ്യ സെമിഫൈനലിൽ ഒന്നാംനമ്പർ സെർബിയൻ താരം നൊവാക്ക് ജോക്കോവിച്ച് സ്പാനിഷ് താരം ബാറ്റിസ്റ്റ അഗ്യൂട്ടിനെ നേരിടും. ക്വാർട്ടറിൽ അർജന്റീനയുടെ ഗ്വെയ്ഡോ പെല്ലയെ 7-5, 6-4, 3-6, 6-3 നാണ് അഗ്യൂട്ട് കീഴടക്കിയത്.
'ക്ളേ കോർട്ടിലെന്നല്ല ഏത് പ്രതലത്തിലും ആരെയും തോൽപ്പിക്കാൻ ശേഷിയുള്ള കളിക്കാരനാണ് നദാൽ.-
റോജർ ഫെഡറർ
100
വിജയങ്ങൾ വിംബിൾഡണിൽ മാത്രം സ്വന്തമാക്കിയിട്ടുണ്ട് ഫെഡറർ
'ഫെഡററുമായുള്ള പോരാട്ടം തീർച്ചയായും ആവേശകരമാണ് . മികച്ച ഫോമിലാണ് ഞാനിപ്പോൾ. നന്നായി സർവ് ചെയ്യാൻ കഴിയുന്നുണ്ട്.
റാഫേൽ നദാൽ
കമോൺ, ഹാലെപ്പ്
വിംബിൾഡൺ ഫൈനലിലെത്തുന്ന ആദ്യ
റൊമേനിയൻ വനിതയായി സിമോണ ഹാലെപ്പ്
ലണ്ടൻ : ഇന്നലെ വിംബിൾഡൺ വനിതാ സിംഗിൾസ് ആദ്യസെമിഫൈനലിൽ എലിന സ്വിറ്റോളിനയെ കീഴടക്കി സിമോണ ഹാലെപ്പ് രചിച്ചത് ചരിത്രം. വിംബിൾഡൺ ടെന്നിസിന്റെ ഫൈനലിലെത്തുന്ന ആദ്യ റൊമേനിയൻ വനിതയാണ് സിമോണ. ഇന്നലെ 6-1, 6-3 എന്ന സ്കോറിനാണ് സിമോണ ഉക്രേനിയൻ താരത്തെ തറപറ്റിച്ചത്.
2018 ലെ ഫ്രഞ്ച് ഒാപ്പൺ ചാമ്പ്യനും മുൻ ലോക ഒന്നാം നമ്പരുമായ സിമോണ തന്റെ അഞ്ചാം ഗ്രാൻസ്ളാം ഫൈനലിനാണ് ടിക്കറ്റെടുത്തിരിക്കുന്നത്. 2014 ലാണ് സിമോണ ഇതിന് മുമ്പ് വിംബിൾഡൺസെമിയിലെത്തിയിരിക്കുന്നത്. അന്ന് യൂജിൻ ബൗച്ചാഡിനോട് തോറ്റ് പുറത്താവുകയായിരുന്നു.
നാളെ നടക്കുന്ന വനിതാ സിംഗിൾസ് സെമിഫൈനലിൽ സെറീന വില്യംസും ബാർബോറ സ്ട്രൈക്കോവയും തമ്മിലുള്ള രണ്ടാം സെമിയിലെ ജേതാവിനെയാകും സിമോണ നേരിടുക.