loui-barry
loui barry

മാഡ്രിഡ് : ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിയുടെ കടുത്ത വെല്ലുവിളി മറികടന്ന് സ്പാനിഷ് ക്ളബ് ബാഴ്സലോണ 16കാരനായ ഇംഗ്ളീഷ് സ്ട്രൈക്കർ ലൂയിബാരിയുമായി കരാർ ഒപ്പിട്ടു. ഇംഗ്ളണ്ടിന്റെ യുവ പ്രതിഭയായി വാഴ്ത്തപ്പെടുന്ന ബാരിയെ വെസ്റ്റ് ബ്രോംവിച്ച് അൽബിയോണിൽ നിന്നാണ് ബാഴ്സലോണ സ്വന്തമാക്കിയത്.

കഴിഞ്ഞയാഴ്ച പാരീസ് എസ്.ജി ബാരിയുമായി കരാർ ഒപ്പിടുന്നതിന്റെ അന്തിമഘട്ടത്തിൽ എത്തിയിരുന്നു. താരത്തിന്റെ മെഡിക്കൽ പരിശോധനയും അവർ നടത്തിയിരുന്നു. എന്നാൽ, അവസാന നിമിഷത്തെ ഇടപെടലിലൂടെ ബാഴ്സ താരത്തെ തങ്ങളുടെ

ലാമാസിയ

അക്കാഡമിയിൽ എത്തിക്കുകയായിരുന്നു.