mullappally

തിരുവനന്തപുരം : കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്നങ്ങളിൽ തലയിടാതെ സി.പി.എമ്മിന്റെ ദേശീയതലത്തിലും സംസ്ഥാന തലത്തിലുമുള്ള അതിദയനീയമായ പരാജയത്തിന് അടിയന്തരപരിഹാരം കാണാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കേണ്ടതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പിണറായിയുടെ ഒറ്റമൂലി കോൺഗ്രസിന് ആവശ്യമില്ല. ദേശീയ രാഷ്ട്രീയത്തിൽ ബി.ജെ.പിക്കെതിരെ ജനാധിപത്യ, മതേതര ശക്തികളുടെ മുന്നണിക്ക് നേതൃത്വം നൽകിയ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്താൻ ശ്രമിച്ച നേതാവാണ് പിണറായി വിജയൻ. ഇന്ത്യയിലെ അവസാനത്തെ സി.പി.എം മുഖ്യമന്ത്രിയായി പിണറായി മാറി. സി.പി.എമ്മിന്റെ അന്ത്യകർമ്മങ്ങൾക്ക് നേതൃത്വം നൽകുന്ന നേതാവാണ് അദ്ദേഹം. ചരിത്രത്തിൽ ഒട്ടേറെ തവണ വലിയ പ്രതിസന്ധികളെ നേരിട്ട പാർട്ടിയാണ് കോൺഗ്രസ്. ഓരോ ഘട്ടത്തിലും വർദ്ധിതവീര്യത്തോടെ കോൺഗ്രസ് തിരിച്ച് വന്നിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.