july12d

ആറ്റിങ്ങൽ: അവനവഞ്ചേരി ബാവ ആശുപത്രി എം.ഡി ഡോ. ആർ.ബാബുവിന്റെ അഞ്ചാമത് സഞ്ചാര സാഹിത്യ കൃതിയായ ട്രാവലർ -5 ന്റെ പ്രകാശനം മന്ത്രി എ.കെ.ബാലൻ, അഡ്വ. ബി.സത്യൻ എം.എൽ.എയ്ക്ക് നൽകി നിർവഹിച്ചു. ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിൽ അവനവഞ്ചേരി മുരളി സ്മാരക താലൂക്ക് റഫറൻസ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനത്തിൽ പ്രഭാത് ബുക്സ് എം.ഡി ഹനീഫ റാവുത്തർ അദ്ധ്യക്ഷത വഹിച്ചു. ഡോ.എസ്. ഭാസിരാജ്, നഗരസഭാ ചെയർമാൻ എം.പ്രദീപ്, ​സി.പ്രദീപ്,​ അവനവഞ്ചേരി രാജു,​ എം.അനിൽകുമാർ,​ എം.മുരളീധരൻ,​ കെ. രാജേന്ദ്രൻ,​ വിജയൻ പാലാഴി, ഡോ. ആർ.ബാബു എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് ടി.എൽ.പ്രഭൻ സ്വാഗതവും സെക്രട്ടറി കെ.പി. രാജഗോപാലൻ പോറ്റി നന്ദിയും പറഞ്ഞു.