തിരുവനന്തപുരം: എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള മൂന്നാം അലോട്ട്മെന്റിനും അഗ്രികൾച്ചർ, വെറ്ററിനറി, ഫോറസ്ട്രി, ഫിഷറീസ് കോഴ്സുകളിലേക്കുള്ള രണ്ടാം അലോട്ട്മെന്റിലേക്കും ആയുർവേദം, ഹോമിയോ, സിദ്ധ, യുനാനി കോഴ്സുകളിലേക്കുള്ള ആദ്യ അലോട്ട്മെന്റിലേക്കുമുള്ള ഓപ്ഷനുകൾ 16ന് പകൽ ഒന്നുവരെ നൽകാം. www.cee.kerala.gov.in വെബ്സൈറ്റിലൂടെയാണ് ഓപ്ഷൻ നൽകേണ്ടത്. 17ന് വൈകിട്ട് www.cee.kerala.gov.in വെബ്സൈറ്റിൽ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ നമ്പർ:0471-2332123, 2339101, 2339102, 2339103 & 2339104