കിളിമാനൂർ: വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നഗരൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിന് പുത്തൻ കെട്ടിടം ഒരുങ്ങുന്നു. ബി.സത്യൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 45 ലക്ഷം രൂപ ചെലവിട്ട് ആൽത്തറമൂട് പൊതുചന്തക്കുള്ളിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ശിലാഫലക അനാഛാദനവും എം.എൽ.എ നിർവഹിച്ചു. നഗരൂർ പഞ്ചായത്ത് പ്രസിഡന്റ് എം. രഘു അദ്ധ്യക്ഷനായി. ജില്ലാപഞ്ചായത്തംഗം ഡി.സ്മിത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സുഭാഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.ഷീബ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ എൽ.ശാലിനി, ജി.ഹരികൃഷ്ണൻനായർ, എൻ. രാജേന്ദ്രൻ, കെ.അനിൽകുമാർ, ഡി. ലതികാകുമാരി, ഡോ. നിഷാജയചന്ദ്രൻ, എസ്.ബീന, എ.ഷിബാന തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ നെടുമ്പറമ്പ് പി.സുഗതൻ സ്വാഗതവും പഞ്ചായത്തംഗം എൻ.ചന്ദ്രശേഖരൻ നായർ നന്ദിയും പറഞ്ഞു.