jonson

പാറശാല: രാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ആൾ പിടിയിൽ. പൊഴിയൂർ ജോൺപോൾ നഗറിൽ താമസിക്കുന്ന ഊച്ചുണ്ണി എന്ന് വിളിക്കുന്ന ജോൺസൺ (40) ആണ് പിടിയിലായത്. കഴിഞ്ഞ 10 ന് പുലർച്ചെ രണ്ടുമണിക്കായിരുന്നു സംഭവം. വീട്ടിൽ അതിക്രമിച്ച് കടന്ന ഇയാൾ ഒറ്റക്ക് കിടന്നുറങ്ങുകയായിരുന്ന വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. വൃദ്ധയുടെ ബഹളം കേട്ട് സമീപവാസികൾ എത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപെടുകയായിരുന്നു. ഒളിവിലായിരുന്ന പ്രതിയെ പൊഴിയൂർ പൊലീസ് ഇന്നലെ വിഴിഞ്ഞത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. പൊഴിയൂർ സർക്കിൾ ഇൻസ്‌പെക്ടർ ഒ.എ. സുനിൽ, സബ് ഇൻസ്‌പെക്ടർ പ്രസാദ്, സി.പി.ഒ മാരായ വിമൽ ജയേഷ്, ഡബ്ളിയു.സി.പി.ഒ ജയലക്ഷ്മി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.