arjun-murder

കൊച്ചി: എറണാകുളം നെട്ടൂരിൽ യുവാവിനെ കൊന്ന് ചതുപ്പിൽ താഴ്‌ത്തിയ കേസിൽ അറസ്റ്റിലായ പ്രതികൾക്ക് പതിവായി കഞ്ചാവ് ലഭിച്ചിരുന്നുവെന്ന കണ്ടെത്തലിനെ തുടർന്ന് പ്രദേശത്തെ യുവാക്കളെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയയെ ഒതുക്കാൻ എക്സൈസ് രംഗത്ത്. നർക്കോട്ടിക്ക് കേസുകൾ രഹസ്യമായി അന്വേഷിക്കുന്ന ടോപ്പ് നർക്കോട്ടിക്ക് സീക്രട്ട് ഗ്രൂപ്പിനെ ഇറക്കിയാണ് എക്സൈസ് കച്ചമുറുക്കുന്നത്. കഴിഞ്ഞ ദിവസം മുതൽ സീക്രട്ട് ഗ്രൂപ്പിന്റെ അന്വേഷണം ആരംഭിച്ചതായാണ് വിവരം.

അതേസമയം,​ അർജുന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തായി. തലയോട്ടി തകർന്നാണ് അർജുൻ മരിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടത്തിനു ശേഷമുള്ള പ്രാഥമിക നിഗമനം. ഭാരമുള്ള വസ്തുകൊണ്ടു പലപ്രാവശ്യം ഇടിച്ചതിനാലുള്ള ഗുരുതര പരിക്കുകൾ തലയോട്ടിയിലുണ്ട്. ശരീരം പൂർണമായി അഴുകിയതിനാൽ മറ്റു പരിക്കുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകൂ. കല്ലുകൊണ്ടും പട്ടികകൊണ്ടും ക്രൂരമായി മർദ്ദിച്ചാണ് പ്രതികൾ അർജുനെ കൊലപ്പടുത്തിയത്.

മ​രി​ച്ചെ​ന്ന് ​ഉ​റ​പ്പാ​യ​തോ​ടെ​ ​മൃ​ത​ദേ​ഹം​ ​ച​തു​പ്പി​ൽ​ ​താ​ഴ്ത്തു​ക​യും​ ​പൊ​ങ്ങി​വ​രാ​തി​രി​ക്കാ​ൻ​ ​കോ​ൺ​ക്രീ​റ്റ് ​സ്ലാ​ബു​ക​ളി​ട്ട് ​ച​വി​ട്ടി​യു​റ​പ്പി​ക്കു​ക​യുമായിരുന്നു. ​നെ​ട്ടൂ​ർ​ ​സ്വ​ദേ​ശി​ക​ളാ​യ​ ​മാ​ളി​യേ​ക്ക​ൽ​ ​നി​ബി​ൻ​ ​പീ​റ്റ​ർ​ ​(20​),​ ​കു​ന്ന​ല​ക്കാ​ട്ട് ​വീ​ട്ടി​ൽ​ ​റോ​ണി​ ​(23​),​ ​ക​ള​പ്പു​ര​യ്ക്ക​ൽ​ ​വീ​ട്ടി​ൽ​ ​അ​ന​ന്തു​ ​(21​),​ ​പ​ന​ങ്ങാ​ട് ​ത​ട്ടാ​ശേ​രി​ൽ​ ​അ​ജി​ത്കു​മാ​ർ​ ​(22​),​ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​ ​മ​റ്റൊ​രാ​ൾ​ ​എ​ന്നി​വ​രാ​ണ് ​കേ​സി​ൽ​ ​അ​റ​സ്റ്റി​ലാ​യ​ത്. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള അപേക്ഷ പൊലീസ് ഇന്നലെ തന്നെ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. തുടർനടപടികൾ എത്രയും വേഗം പൂർത്തിയാക്കാനാണ് പൊലീസ് ശ്രമം.