ആലുവ: ആലുവയിൽ വീടു കുത്തിതുറന്ന് വൻ കവർച്ച. സെമിനാരിപ്പടി ജി.സി.ഡി.എ റോഡിൽ പൂന്നൂട്ടിൽ വീട്ടിൽ ജോർജ്ജ് മാത്യൂവിന്റെ വീട്ടിൽ നിന്നാണ് ഡിജിറ്റർ ലോക്കറിൽ സൂക്ഷിച്ചിരുന്ന 20 ലക്ഷം രൂപയുടെ വജ്രാഭരണങ്ങൾ ഉൾപ്പെടെ 30 ലക്ഷം രൂപ മൂല്യമുള്ള സാധനങ്ങളാണ് കവർന്നത്. ഡിജിറ്റൽ ലോക്കറിലെ 65000 രൂപ 2000 യു.എസ്. ഡോളർ, 800 പൗണ്ട്, 40 പവൻ സ്വർണം, 20 ലക്ഷം രൂപയുടെ വജ്രാഭരണങ്ങൾ ഉൾപ്പെടെ 30 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയ
ഇന്നലെ വൈകിട്ട് ആറിനും 11.30 നും ഇടയ്ക്കാണ് സംഭവം. വൈകിട്ട് ആറിന് കുടുംബത്തോടൊപ്പം പുറത്ത് പോയ അവസരത്തിലാണ് സംഭവം. വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കളവു പോയത് അറിഞ്ഞത്. തുടർന്ന് ആലുവ ഈസ്റ്റ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രാദേശിക മോഷണ സംഘങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.